അപൂര്‍വ്വരോഗം-ഹൃദ്യ ഉദാരമതികളുടെ കരുണ തേടുന്നു.
പിലാത്തറ: അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ രോഗം ബാധിച്ച ബിരുദ വിദ്യാര്‍ത്ഥിനി ഉദാരമതികളുടെ സഹായം തേടുന്നു.
കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വി.വി.ഹരിദാസിന്റെയും പി.വി രമയുടെയും മകളും പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്വാര്‍ത്ഥിനിയുമായ ഹൃദ്യ (19)യാണ് തലച്ചോറിനെ ബാധിക്കുന്ന ഓര്‍ത്തോ ഇമ്യൂണ്‍ എന്‍സഫിലിറ്റിസ് എന്ന രോഗവുമായി മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്..
ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം ഇപ്പോള്‍ തന്നെ വലിയൊരു തുക ചിലവഴിച്ചു കഴിഞ്ഞു.
തുടര്‍ചികിത്സയ്ക്ക് 50 ലക്ഷം രൂപ ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതരില്‍നിന്നും അറിയാന്‍ കഴിഞ്ഞത്.
ഹൃദ്യയുടെ കുടുംബത്തിന് ഈ സാമ്പത്തികബാധ്യത താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉദാരമതികളുടെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായി ചികില്‍സാ സഹായസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തിക സഹായത്തിനുവേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഇതിനു വേണ്ടി കുഞ്ഞിമംഗലം സര്‍വീസ് സഹകരണബാങ്കില്‍ ഒരു സേവിങ്‌സ് ബാങ്ക് അക്കൗണ്ടും കേരള ഗ്രാമീണ ബാങ്ക് കുഞ്ഞിമംഗലം ശാഖയില്‍ ഒരു അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
കുഞ്ഞിമംഗലം സര്‍വ്വീസ് സഹകരണ ബേങ്ക് അക്കൗണ്ട് നമ്പര്‍ : 011970010989, കേരള ഗ്രാമീണ്‍ ബേങ്ക് കുഞ്ഞിമംഗലം ശാഖ അക്കൗണ്ട് നമ്പര്‍ : 4049 4101 0716 43,
ഐ.എഫ്.എസ്.സി Code: KLGB0040494, Google Pay 9947267461. ഫോണ്‍-9946465096, 9249782779, 9961214440.
വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പ്രാര്‍ത്ഥന, പി.കരുണാകരന്‍ മാസ്റ്റര്‍, കെ.വി.സതീഷ്‌കുമാര്‍, വി.വി.സുരേഷ് മാസ്റ്റര്‍, ടി,വി.നിധീഷ് എന്നിവര്‍ പങ്കെടുത്തു.