എം.വിജിന്‍ എം.എല്‍.എ ഇടപെട്ടു- ആറ് അധ്യാപകര്‍ വരുന്നു-പി.ജി.കോഴ്‌സ് നഷ്ടമാവില്ല-
പരിയാരം: കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ ക്രിയാശാരീരം, രസശാസ്ത്ര & ഭൈഷജ്യകല്പന, ശല്യതന്ത്രം, ശാലാക്യതന്ത്രം എന്നീ പി.ജി വിഭാഗങ്ങളില്‍ 6 സ്ഥിരം അദ്ധ്യാപകരുടെ പുതിയ തസ്തിക അനുവദിച്ചതായി എം.വിജിന്‍ എം.എല്‍.എ അറിയിച്ചു.
അധ്യാപകരുടെ അഭാവം കാരണം കോളേജിലെ യു.ജി, പി.ജി, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2021-22 വര്‍ഷം തുടര്‍ അഫിലിയേഷന്‍ അനുവദിക്കാന്‍ സാധിക്കില്ല എന്ന് കേരള ആരോഗ്യ സര്‍വകലാശാല അറിയിച്ചിരുന്നു.
അധ്യാപകരില്ലാത്തതിനാല്‍ പി.ജി.കോഴ്‌സിന്റെ അംഗീകാരം പ്രതിസന്ധിയിലായത് പരിഹരിക്കാന്‍ അടിയന്തിരമായി അധ്യാപകരെ നിയമിക്കണമെന്ന് എം.വിജിന്‍ എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിയാശാരീരം 1, രസശാസ്ത്ര & ഭൈഷജ്യകല്പന- 2, ശല്യതന്ത്രം-1, ശാലാക്യതന്ത്രം- 2 എന്നിങ്ങനെ 6 അദ്ധ്യാപകരെ സര്‍ക്കാര്‍ നിയമിച്ചത്.