നിശ്ചയിച്ച നവരാത്രി ആഘോഷവുമായി മുന്നോട്ടുപോകുമെന്ന് തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി.

തളിപ്പറമ്പ്: നിശ്ചയിച്ച നവരാത്രി ആഘോഷവുമായി മുന്നോട്ടുപോകുമെന്ന് തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി.

ടി.ടി.കെ ദേവസ്വവും ശ്രീകൃഷ്ണസേവാസമിതിയും ചേരിതിരിഞ്ഞ് നവരാത്രി ആഘോഷം നടത്താന്‍

തീരുമാനിച്ച സാഹചര്യത്തില്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ് ഇന്ന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സേവാസമിതി ഭാരവാഹികള്‍ തീരുമാനം വ്യക്തമാക്കിയത്.

ടി.ടി.കെ. ദേവസ്വത്തിന്റെ പരാതിയെതുടര്‍ന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി ഇരുവിഭാഗത്തിന്റെയും യോഗം വിളിച്ചുചേര്‍ത്തത്.

തങ്ങളാണ് ആദ്യം പരിപാടി പ്രഖ്യാപിച്ചതെന്നും പിന്നീടാണ് ദേവസ്വം ബദല്‍ പരിപാടികള്‍ പ്രഖ്യാപിച്ചതെന്നും സേവാസമിതി യോഗത്തില്‍ പറഞ്ഞു.

യാതൊരുവിധ ക്രമസമാധാനപ്രശ്‌നങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്മനും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.

തികച്ചും സൗഹാര്‍ദ്ദപരമായിട്ടാണ് യോഗം പിരിഞ്ഞത്. സേവാസമിചി ഭാരവാഹികളായ അഡ്വ.എം.വിനോദ്കുമാര്‍, വിനോദ് തലോറ, എ.പി.ഗംഗാധരന്‍,

ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.നാരായണന്‍, തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ നാളെ ഒക്ടോബര്‍ 1 മുതല്‍ 4 വരെ തൃച്ചംബരം പൂന്തുരുത്തിത്തോടിന് സമീപം നടക്കും.

ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ശനിയാഴ്ച്ച രാത്രി 7 ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ഫെയിം റോഷന്‍ നിര്‍വ്വഹിക്കും.

സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടെറി അശോക് കുമാര്‍ സ്വാഗതവും രാജേഷ് പുത്തലത്ത് നന്ദിയും പറയും.

തുടര്‍ന്ന് ഡോ.ഭാനുമതി ടീച്ചര്‍ നേതൃത്വം നല്‍കുന്ന തിരുവാതിരക്കളിയും സംഗീതകച്ചേരിയും.

ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച്ച രാത്രി 7 മുതല്‍ പരിയാരം ചിലമ്പൊലിയുടെ നൃത്തനൃത്യങ്ങള്‍. 3 ന് രാത്രി 7 മുതല്‍ ഭക്തിഗാനമേള. 4 ന് രാത്രി 7 ന് മുകേഷ് കളമ്പുകാടിന്റെ പ്രഭാഷണവും തുടര്‍ന്ന് ഭജന്‍സും നടക്കും.