തൃച്ചംബരത്ത് എന്‍.ഡി.എ ജനപഞ്ചായത്ത്.
തളിപ്പറമ്പ്: നരേന്ദ്ര മോദി സര്‍ക്കാര്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ജനക്ഷേമപദ്ധതികള്‍ വിവരിക്കുന്നതിന്, എന്‍.ഡി.എ തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃച്ചംബരത്ത് ജനപഞ്ചായത്ത് നടത്തി.
ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു.
എം.പി.സുജാത പാഡുരംഗന്‍ അധ്യക്ഷത വഹിച്ചു.
ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടെറി ഇ.മനീഷ്, അഡ്വ: എ.വി കേശവന്‍, കെ.വത്സരാജന്‍, പി.ദേവരാജന്‍, ദ്വാരകദാസ്, ഒ.സുജാത എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.അശോക് കുമാര്‍, പി.ഗംഗാധരന്‍, പി.വി സുരേഷ്, ഷൈമ പ്രദീപ്, പി.പി.ഗിരിധരന്‍ എന്നിവര്‍ പങ്കെടുത്തു.
മണ്ഡലം ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം നഗരംചുറ്റി മാരാര്‍ജി സ്വകയറില്‍ സമാപിച്ചു.