തളിപ്പറമ്പ് നീതീലാബ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: നീതി മെഡിക്കല്‍ ലാബിന്റെ കേരളത്തിലെ 98-ാമത് ബ്രാഞ്ച് മന്ന ആലക്കോട് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി.
ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, എംപ്ലോയീസ് കേണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍, തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന വികാരി ഫാ.മാത്യു ആശാരിപ്പറമ്പില്‍, പ്രിന്‍സ് തോമസ് അയ്യങ്കാനാല്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ 6.30 മുതല്‍ വൈകുന്നേരം 6 വരെയാണ് ലാബ് സാധാരണ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക.
ഞായറാഴ്ച്ച 7 മുതല്‍ ഉച്ചക്ക് 1 വരെയായിരിക്കും.
എല്ലാ ബ്ലഡ് ടെസ്റ്റുകള്‍ക്കും 10 മുതല്‍ 50 ശതമാനം വരെ ചാര്‍ജ് കുറവാണ് ഈടാക്കുന്നത്.
ഫുള്‍ബോഡി ചെക്കപ്പിന് 599 രൂപയാണ് ചാര്‍ജ്.