അമ്മമാരുടെ അരങ്ങേറ്റത്തില്‍ പുതിയ ചരിത്രം രചിച്ച് തളിപ്പറമ്പിന്റെ ജസീന്തടീച്ചറും നൃത്താഞ്ജലിയും.

കണ്ണൂര്‍: നൃത്തപരിപാടികളില്‍ വേറിട്ട നിലപാടുമായി ജസീന്ത ജയിംസിന്റെ അമ്മമാരുടെ നൃത്തപരിപാടിയുടെ അരങ്ങേറ്റം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നടന്നു.

പ്രായമായില്ലേ ഇനി വിശ്രമിക്കാം എന്ന പതിവുപല്ലവിക്ക് തളിപ്പറമ്പിലെ നൃത്താഞ്ജലിയില്‍ സ്ഥാനമില്ല.

ആധുനിക ജീവിതത്തില്‍ ശരീരത്തിന് വ്യായാമം വേണമെന്ന ചില അമ്മമാരുടെ ആഗ്രഹമാണ് ഇത്തരത്തിലൊരു സംഘത്തെ നൃത്തം അഭ്യസിപ്പിക്കാന്‍  നൃത്താധ്യാപികയും നൃത്താഞ്ജലിയുടെ ഡയരക്ടറുമായ ജസീന്ത ജയിംസിനെ പ്രേരിപ്പിച്ചത്.

എല്‍സി ടീച്ചര്‍, ഹര്‍ഷ ജിതിന്‍, മഹിജ ഗോവിന്ദന്‍, ഹിമ അജയകുമാര്‍, ജീന്‍സി ജോഷി, ദീപിക സിജി, ജിഷ പുരുഷോത്തം, ലതിക ചന്ദ്രശേഖരന്‍, ബിന്ദു ചന്ദ്രന്‍, സൂസന്‍ തോമസ്, റെജിയ സോജന്‍ എന്നീ അമ്മമാരാണ് ഇത്തവണ അരങ്ങേറ്റം കുറിച്ചത്.

പരിപാടി വലിയ വിജയമായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അമ്മമാരെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് ജസീന്ത ജയിംസ്.

വര്‍ഷങ്ങളായി നൂറുകണക്കിന് പ്രതിഭകളെ കലാകേരളത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്ന ജസീന്ത ജയിംസിന്റെ പുതിയ സംരംഭത്തോട് നിരവധിപേര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.