തളിപ്പറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത ആരംഭിച്ചു.

ബേങ്ക് പ്രസിഡന്റ് അഡ്വ ടി.ആര്‍. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

ആദ്യ വില്‍പന കിറ്റ് നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍ ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് കെ.വി.ടി മുസ്തഫ, കുഞ്ഞമ്മ തോമസ്, മുഹമ്മദ് കുഞ്ഞി, ഇസ്മയില്‍, മോഹനന്‍, സുകുമാരന്‍, റുബിന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചിഫ് എക്‌സിക്യട്ടിവ് പി.വി ഗണേഷ് കുമാര്‍ സ്വാഗതവും വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.