ചെറുതാഴം സ്വദേശിക്ക് 7,20,000 രൂപ നഷ്ടപ്പെട്ടതായി പരാതി.

പരിയാരം: ഓണ്‍ലൈന്‍ ഷെയര്‍ ബിസിനസില്‍ പണം നിക്ഷേപിച്ച ചെറുതാഴം സ്വദേശിക്ക് 7,20,000 രൂപ നഷ്ടപ്പെട്ടതായി പരാതി.

കോട്ടക്കുന്ന് നീലാംബരി ഹൈസില്‍ മഹേഷ് മൈലാട്ടിനാണ്(44)പണം നഷ്ടപ്പെട്ടത്.

സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

51, കെ.കെ.കെ.സി.സി സ്‌റ്റോക്ക് സ്റ്റഡി വാട്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അനുരാഗ് താക്കൂര്‍, കെ.കെ.ആര്‍ കമ്പനി ഹെഡ് അക്ഷയ് താന എന്നിവരുടെ പേരിലാണ് കേസ്.

ഈ വര്‍ഷം ജനുവരി 18 മുതല്‍ ഫെബ്രുവരി 6 വരെയുള്ള കാലത്താണ് മഹേഷിന്റെ  തളിപ്പറമ്പ് കനറാ ബാങ്ക് അക്കൗണ്ട് വഴി ഇരുവരും നിര്‍ദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തത്.

എന്നാല്‍ ഇത്രയും കാലമായിട്ടും പണമോ ലാഭവിഹിതമോ നല്‍കിയില്ലെന്നാണ് പരാതി.