പവര്‍ ലിഫ്റ്റിംങ് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ചാമ്പ്യന്മാര്‍

കണ്ണൂര്‍: അഴീക്കോട് ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ പുരുഷ വനിതാ പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ മികച്ച ലിഫ്റ്ററായി മാസ്റ്റര്‍ 1 പി.പി.നിധീഷ്, മാസ്റ്റര്‍ 2 ടി.വി.പ്രകാശന്‍, മാസ്റ്റര്‍ 3 വി.മുഹമ്മദ് ഫൗസ് എന്നിവരെ തെരെഞ്ഞെടുത്തു.

കെ.രമേശന്‍, എന്‍.വി.രാജന്‍, പി.പി.ധനരാജ്, ഷൈനു, ടി.വി.പ്രകാശന്‍, വി.ഫൗസ, ദിനേഷന്‍, ദീപ പ്രകാശ്, പി.പി.നിധീഷ്, രാഹുല്‍ എന്നിവര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി.

വനിതാ വിഭാഗത്തില്‍ ദുര്‍ഗ്ഗ, വൈഷ്ണവി എന്നിവര്‍ സ്വര്‍ണമെഡല്‍ നേടി.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.പി. മുഹമ്മദ് റിസ്വാന്‍ ഫജാസ് മുഹമ്മദ്, അര്‍ജൂന്‍ രാജേഷ്, കെ.വിഷ്ണു എന്നിവര്‍ വെള്ളി മെഡല്‍ നേടി.

വനിതാ വിഭാഗത്തില്‍ ശ്രാവണ, വി.ജെ.അഞ്ജു, നന്ദന എന്നിവര്‍ വെളള്ളി മെഡല്‍ സ്വന്തമാക്കി.

അഞ്ജന വെങ്കല മെഡലും നേടി.

എല്ലാവരും തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് പവര്‍ ലിഫ്റ്റിംങ്ങ് ടീം അംഗങ്ങളാണ്.

ദേശീയ പവര്‍ ലിഫ്റ്റിംങ് ചാമ്പ്യനും സ്‌ട്രോങ്ങ് മാന്‍ ഓഫ് ഇന്ത്യാ പട്ടവും കരസ്ഥമാക്കിയ തളിപ്പറമ്പിന്റെ അഭിമാനം മുഹമ്മദ് ഷാഫിയാണ് ടീം കോച്ച്.