ഒരു നിമിഷം കൊണ്ട് മനസ് കീഴടക്കിയ സിന്ദൂരം@48.
ഒരു നിമിഷം തരൂ നിന്നിലലിയാന്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ് സിന്ദൂരം എന്ന ചിത്രത്തെ പ്രശസ്തമാക്കിയത്.
സത്യന്‍ അന്തിക്കാട് എഴുതിയ ഈ ഗാനം ഇന്നും ഹിറ്റ്ചാര്‍ട്ടിലാണ്.
1976 ജൂണ്‍-4 നാണ് രേഖാസിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി നിര്‍മ്മിച്ച് ജേസി സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത്.
ഇന്നേക്ക് 48 വര്‍ഷം തികയുന്നു.
സോമന്‍, വിന്‍സെന്റ്, സുധീര്‍, ജയഭാരതി, റാണിചന്ദ്ര, ശങ്കരാടി, മാള അരവിന്ദന്‍, കെ.പി.എ.സി.ലളിത, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും പി.എസ്.നിവാസ് ക്യാമറയും കൈകാര്യം ചെയ്തു.
പരസ്യം-കുര്യന്‍ വര്‍ണശാല. ഹസീന ഫിലിംസാണ് വിതരണം.
അപ്പന്‍ തച്ചേത്ത്, ഭരണിക്കാവ് ശിവകുമാര്‍, കോന്നിയൂര്‍ ഭാസ് എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. എ.ടി.ഉമ്മറിന്റെ സംഗീതം.