പിലാത്തറയില്‍ ഒ.വി.നാരായണ്‍ അനുസ്മരണ സമ്മേളനം.
പിലാത്തറ: കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിയായിരുന്നു ഒ.വി.നാരായണനെന്ന് മുന്‍ മന്ത്രി എം.വിജയകുമാര്‍.
കര്‍ഷക സംഘം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും 16 വര്‍ഷക്കാലം ജില്ല പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അനുസ്മരണ സമ്മേളനം പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പ്രകാശന്‍ മാസ്റ്റര്‍ അധ്യഷത വഹിച്ചു.
വത്സന്‍ പനോളി, ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, പി.പി.ദാമോദരന്‍, എം.സി.പവിത്രന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, കെ.പത്മിനി, എം.മോഹനന്‍, വി.രമേശന്‍, കെ. കാര്‍ത്ത്യായനി, എം.വി.ശശി, എം.ശ്രീധരന്‍, എ.വി.രവീന്ദ്രന്‍, എം.വി രാജീവന്‍, കെ മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.ഗോവിന്ദന്‍ സ്വാഗതവും എം.വി.രാജീവന്‍ നന്ദിയും പറഞ്ഞു.