ഒ.വി.നാരായണന് നാടിന്റെ അന്ത്യാഞ്ജലി.

പഴയങ്ങാടി: ഇന്നലെ രാത്രി നിര്യാതനായ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.വി.നാരായണന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നേതാക്കളുള്‍പ്പെടെ നിരവധി പേരെത്തി.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സി.പി.എം മാടായി ഏരിയകമ്മിറ്റി ഓഫീസിലെത്തിച്ചു.

എരിപുരം എ.കെ.ജി മന്ദിരത്തില്‍ ഇന്ന് രാവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, മുന്‍ എംഎല്‍എ ജയിംസ് മാത്യു, മുന്‍ എം.പി പി.കെ.ശ്രീമതി ടീച്ചര്‍, എം.വി.ജയരാജന്‍, പി.ജയരാജന്‍, പി.ശശി, സി.പി.എം ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി.വി. രാജേഷ്, എം.വിജിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍, പി.പി.ദാമോദരന്‍, താവം ബാലകൃഷ്ണന്‍, ടി.കെ ഗോവിന്ദന്‍, ടി.ചന്ദ്രന്‍, ബാബു രാമചന്ദ്രന്‍, ആര്‍.അജിത, വി.വിനോദ് എന്നിവര്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച് അനുശോചനം രേഖപെടുത്തി.

തുടര്‍ന്ന് സി.പി.എം ഏഴോം ലോക്കല്‍കമ്മിറ്റി ഓഫീസില്‍ രണ്ട് മണിവരെ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകുന്നേരം 3.30-ന് എഴോം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.