2000 രൂപയുടെ മൂല്യമുള്ള ഓണക്കിറ്റ് 1500 രൂപക്ക് നല്‍കി പാംകോസ് മാതൃകയാവുന്നു-
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് എംപ്ലോയീസ് കോ ഓപ്പ് സൊസൈറ്റി(പാംകോസ്) സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചുകൊണ്ട് വീണ്ടും മുന്നോട്ട്.
ഈ ഓണത്തിന് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് വേണ്ടി പാംകോസിന്റെ ഓണക്കിറ്റ് പദ്ധതി ആരംഭിച്ചു.
വിപണിയില്‍ 2000 രൂപ മൂല്യമുള്ള ഭക്ഷ്യവസ്തുക്കളാണ് 1500 രൂപ്ക്ക് സംഘം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് തയ്യാറാക്കിയിട്ടുള്ളത്.
കഴിഞ്ഞ കോവിഡ് കാലഘട്ടത്തില്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണ വിതരണം നടത്തി സംസ്ഥാനത്താകെ മാതൃകയായ പ്രവര്‍ത്തനമാണ് സൊസൈറ്റി സംഘടിപ്പിച്ചിരുന്നത്.
ഓണക്കിറ്റ് അനുവദിക്കുന്നതിലൂടെ അധികമായി വരുന്ന സാമ്പത്തിക ബാധ്യത സംഘം വഹിക്കുന്നതിന് ഭരണസമിതി തീരുമാനം എടുക്കുന്നതിലൂടെ ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്ന സഹകരണസംഘമാണ് പാകോസ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ജീവനക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘം തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.