പ്രമുഖ തന്ത്രിവര്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്(89) നിര്യാതനായി.
കണ്ണാടിപ്പറമ്പ്: പ്രമുഖ തന്ത്രിവര്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്(89) നിര്യാതനായി.
കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചെറുതാഴം ഹനുമാരമ്പലം, കൊയിലാണ്ടി പൊയില്‍ കാവ്, മാവിലാകാവ്, പടുവിലാക്കാവ്, കാപ്പാട്ട് കാവ്, മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, നെല്ലിയോട് ഭഗവതി ക്ഷേത്രം, ചേലേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, നണിയൂര്‍ ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രം, പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം തുടങ്ങി മലബാറിലെ 600 ലധികം ക്ഷേത്രങ്ങള്‍, കാവുകള്‍ എന്നിവയുടെ തന്ത്രിയാണ്.
\ഭാര്യ: വരിക്കേട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തര്‍ജനം.
മക്കള്‍: സന്ധ്യ, കരുമാരത്തില്ലത്ത് ശങ്കരനാരായണന്‍ നമ്പൂതിരി, സ്മിത, പരേതയായ സബിത.
മരുമക്കള്‍: തിരുത്തുമുക്കു മന വാസുദേവന്‍ നമ്പൂതിരി (ഷോര്‍ണൂര്‍ ), പഴയിടത്ത് മന പുരുഷോത്തമന്‍ നമ്പൂതിരി (തൃശൂര്‍), പട്ടത്ത് മന വിനോദ് ഭട്ടത്തിരി (കോട്ടക്കല്‍ ).
ശവസംസ്‌കാരം: നാളെ (24.10.2024) വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി കരുമാരത്തില്ലത്ത് നടക്കും