സംസ്ഥാന പെന്‍ഷന്‍കാരുടെ ക്ഷാമബത്ത കുടിശ്ശിക ഉടന്‍ നല്‍കണം: പെന്‍ഷനേഴ്‌സ് സംഘ്

പിലാത്തറ: സംസ്ഥാന പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമബത്ത കുടിശ്ശികയും പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ടുന്ന വാഗ്ദത്ത ഗഡുവും ഉടന്‍ അനുവദിക്കണമെന്ന്
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഏഴിലോട് യോഗക്ഷേമസഭ മന്ദിരത്തിലെ പി.ബാലന്‍ നഗറില്‍ സംസ്ഥാന ജന. സെക്രട്ടറി പി.ജയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് ടി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.

അര നൂറ്റാണ്ടിലേറെക്കാലമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മികച്ച സംഘാടകനായി പ്രവര്‍ത്തിച്ചു വരുന്ന ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ് പി.പി.കരുണാകരനെ ആര്‍.എസ്.എസ്. ജില്ലാ സംഘചാലക് കെ.പി. നാരായണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

തപസ്യ സംസ്ഥാന സമിതി സെക്രട്ടെറി പ്രശാന്ത് ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തി.

ബി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ.വി.ജഗദീശന്‍, എന്‍.ജി.ഒ.സംഘ് ജില്ലാ സെക്രട്ടറി എം.നാരായണന്‍, മോഹനന്‍ മാനന്തേരി, സി.കെ.രമേശന്‍, എ.കെ.നാരായണ നമ്പൂതിരി, മനോജ് കാഞ്ഞിലേരി, എം.ജി.പുഷ്പാംഗദന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഘടനാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എന്‍.വിനോദ് ഉദ്ഘാടനം ചെയ്തു. സി.ഐ.ശങ്കരന്‍ അധ്യക്ഷത വഹിച്ചു.

സി.വി.ബാലകൃഷ്ണന്‍, എന്‍.വി.മോഹനന്‍, കെ.വി.ശ്രീധരന്‍, കെ.കെ.ശൈലജ, പി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

സമാപന സഭ സംസ്ഥാന സെക്രട്ടറി എം.ടി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ലതിക അധ്യക്ഷത വഹിച്ചു.

ഭാരവാഹികള്‍: ടി.ശിവദാസന്‍(പ്രസിഡന്റ്), എന്‍.വി.മോഹനന്‍(സെക്രട്ടെറി).