സ്‌ക്കൂളില്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി തോട്ടില്‍ വീണു മരിച്ചു.
പഴയങ്ങാടി: വിദ്യാര്‍ത്ഥിനി തോട്ടില്‍ വീണുമരിച്ചു.
മാടായി ഗവ.ഗേള്‍സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എന്‍.വി.ശ്രീനന്ദയാണ് (16) നടന്ന് പോകുന്നതിനിടയില്‍ കുഴഞ്ഞ് റോഡരികിലെ തോട്ടിലേക്ക് വീണ് മരിച്ചത്.
ഇന്ന് വെള്ളിയാഴ്ച്ച രാവിലെ 8.45 നായിരുന്നു ദാരുണസംഭവം.
സഹോദരനും മറ്റ് വിദ്യാര്‍ത്ഥികളുമായി സ്‌കൂളില്‍ പോകാനായി ബസ്‌കയറാനായി പോകുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലുംസാധിക്കാതെവന്നതിനാല്‍ കുട്ടികള്‍ സമീപത്തെ വീട്ടുകാരുടെ സഹായം തേടി.
പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷികാനായില്ല.
വെങ്ങര നടക്കു താഴെ എന്‍.വി. സുധീഷ് കുമാറിന്റെയും സുജയുടെയും മകളാണ്. വിശ്വജിത്ത് സഹോദരന്‍.