സൈനികനെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാണാതായി.
പരിയാരം: ജോലിസ്ഥലത്തേക്ക് പോയ സൈനികനെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാണാതായി.
ആലക്കാട് ഫാറൂഖ്‌നഗറിലെ ചെറുകുന്നോന്റകത്ത് സി.മുഹമ്മദ് മുസമ്മിലിനെയാണ്(32) ഇക്കഴിഞ്ഞ ജനുവരി 7 മുതല്‍ കാണാതായതെന്ന് സഹോദരന്‍ സി.അബ്ദുള്‍റാസിക്ക് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.
അന്ന് രാത്രി 8.05ന് ജോലിസ്ഥലമായ ഹൈദരാബാദിലെ ഗോല്‍ക്കൊണ്ടയിലേക്ക് പോകുന്നതിനായി പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവിട്ട മുഹമ്മദ് മുസമ്മില്‍ ജോലിസ്ഥലത്ത് എത്തിയില്ലെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്.
ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.