പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് 7000 രൂപ കവര്‍ച്ച നടത്തിയതായി പരാതി.

കണ്ണൂര്‍: പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് 7000 രൂപ കവര്‍ച്ച നടത്തിയതായി പരാതി.

ആലക്കോട് ഉദയഗിരിയിലെ എയ്യല്‍ ബിജു(45)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തുവെച്ച് കണ്ടാലറിയാവുന്ന രണ്ടംഗസംഘം ആക്രമിച്ചത്.

അടിയേറ്റ് വീണ ബിജുവിന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നുമാണ് പണം കവര്‍ച്ച ചെയ്തത്. ടൗണ്‍ പോലീസ് കേസെടുത്തു.