ആടിനെയും ആളിനേയും രക്ഷിച്ച് പെരിങ്ങോം അഗ്നിശമനസേന.
പെരിങ്ങോം: കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ആളെയും ആടിനെയും രക്ഷിച്ച് പെരിങ്ങോം അഗ്നിശമനസേന.
ഇന്ന് വൈകുന്നേരമാണ് അരവഞ്ചാല്‍ യു.പി.സ്‌കൂളിനു സമീപം പാട്ടില്ലത്ത് വീട്ടില്‍ പി.അബ്ദുറഹിമാന്റെ 4 മാസം പ്രായമുള്ള ആടാണ് ഇദ്ദേഹത്തിന്റെ തന്നെ വീട്ടുപറമ്പിലെ 30 അടി താഴ്ചയുള്ള കിണറില്‍ വീണത്.
കിണറില്‍ 5 അടിയോളം വെള്ളം ഉണ്ടായിരുന്നു. ആടിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ അബ്ദുറഹ്മാന്റെ മകന്‍ കെ.സജീറാണ് കിണറിലിറങ്ങി കയറാന്‍ കഴിയാതെ കയറില്‍ തൂങ്ങി നിന്നത്.
സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ടി.കെ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് സജീറിനെയും, ആടിനെയും രക്ഷപ്പെടുത്തിയത്.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.വി.ബിനോയ്, കെ.വി.വിപിന്‍, എ.അനൂപ്, കെ.സജീവ്, ഹോംഗാര്‍ഡുമാരായ പി.സി.മാത്യു, പി.എം.മജീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.