പെറ്റ്‌സ്റ്റേഷന്‍ പ്രാദേശിക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ പെറ്റ്‌സ്‌റ്റേഷന്‍ ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ പ്രസിദ്ധീകരിച്ച/സംപ്രേക്ഷണം ചെയ്ത അരുമമൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍/ഫീച്ചറുകളാണ് പരിഗണിക്കുന്നത്.
2023 ജനുവരി 20 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം.
ശില്‍പ്പവും പ്രശസ്തിപത്രവും ക്യാഷ്പ്രൈസും
അടങ്ങുന്നതാണ് അവാര്‍ഡ്.
വാര്‍ത്തകളും ദൃശ്യങ്ങളും ന്യൂസ് എഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ
രണ്ട് കോപ്പി വീതം പെറ്റ്‌സ് റ്റേഷന്‍ കണ്ണൂര്‍, സ്ട്രീറ്റ് നമ്പര്‍20, മാട്ടൂല്‍ സെന്‍ട്രല്‍, പി ഒ മാട്ടൂല്‍, കണ്ണൂര്‍ ജില്ല-670302 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 95 67 14 24 24, 8089 260819.