ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം.

ചിറ്റാരിക്കല്‍: ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം.

ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 1 ല്‍ വലിയകുന്നേല്‍ ജിമ്മി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന

ചിറ്റാരിക്കലിലെ ഐ.രാധാകൃഷ്ണന്‍ എന്നയാളുടെ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിനാണ് ഇന്നലെ രാത്രിയില്‍ തീപിടിച്ചത്.

കടയുടെ വശത്ത് ശേഖരിച്ചിരുന്ന മര ഉരുപ്പടികള്‍ക്കാണ് തീപിടിച്ചത്, ഇത് നിശ്ശേഷം കത്തി നശിച്ചു.

പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

കെട്ടിടത്തിലെ മറ്റു റൂമുക ളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നു.

തക്കസമയത്ത് തീ കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

അഗ്നിശമനലി സേനാംഗങ്ങളായ കെ.സുനില്‍കുമാര്‍, എം.ജയേഷ് കുമാര്‍, ഐ.ഷാജീവ്, കെ.വി.വിപിന്‍, എം.പി.റിജിന്‍, ഹോംഗാര്‍ഡുമാരായ ഷാജി ജോസഫ്, പി.സി. മാത്യു എന്നിവരും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.