ഭയത്തിന്റെ മാന്ത്രികസ്പര്‍ശം-ഫീനികസ്-
ഹൊറര്‍ പശ്ചാത്തലത്തിലുള്ള മനോഹരമായ പ്രണയകഥയാണ് വിഷ്ണു ഭരതന്‍ കഥയെഴുതി സംവിധാനം ചെയ് ഫീനികസ്.
സാധാരണ ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നിസബ്ദതയും കഥാപാത്രങ്ങളുടെ ചലനങ്ങളുമൊക്കെയാണ് പ്രേക്ഷകരെ ഭീതിയിലാഴ്ത്തുന്നത്.
പ്രേത സിനിമകളില്‍ പതിവുപോലെ വര്‍ഷങ്ങളായി പൂട്ടിയിട്ട വീടുതന്നെയാണ് കഥയുടെ കേന്ദ്രബിന്ദു.
കടലിന് സമീപത്തെ ഈ വീട്ടില്‍ താമസത്തിനെത്തുന്ന അഡ്വ. ജോണ്‍ വില്യംസും 3 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് നേരിടേണ്ടി വരുന്ന പ്രേതാനുഭവങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കഥ ഒരിക്കലും ചിന്തിക്കാത്ത അനുഭവങ്ങളിലേക്കാണ്
പ്രേക്ഷകരെ നയിക്കുന്നത്.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയും സംഭാഷണവും തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.
ആദ്യപകുതിയില്‍ ഭയത്തിന്റെ മുള്‍മുനയിലേക്ക് കൊണ്ടുപോയ സിനിമ രണ്ടാംപകുതിയിലെ പ്രണയവും വിരഹവുമൊക്കെ ചേര്‍ന്ന് പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയാണ് അവസാനിക്കുന്നത്.
തലശേരിയിലും മാഹിയിലുമായി ചിത്രീകരിക്കപ്പെട്ട സിനിമ എന്തായാലും വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്.
അഡ്വ.ജോണ്‍ വില്യംസായി എത്തുന്ന അജു വര്‍ഗീസും ഫ്രെഡിയായി വരുന്ന ചന്തുനാഥും അനൂപ് മേനോന്റെ ഫാ.ഫ്രാന്‍സിസും അന്നയായെത്തുന്ന അഭിരാമി ബോസും ജോണിന്റെ ഭാര്യയായി വരുന്ന നില്‍ജ.കെ.ബേബിയും അഭിനയിക്കുന്നതായി തോന്നിക്കാത്ത വിധത്തില്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്.
സാം സി.എസ് ഒരുക്കിയ സംഗീതവും ആല്‍ബിയുടെ ക്യാമറയും സിനിമയുടെ വിജയയത്തിന്റെ മുഖ്യഘടകങ്ങളാണ്.
1970 ലും 1990 ലുമാണ് കഥാ പശ്ചാത്തലം. കാലഘട്ടത്തെ പുന:സൃഷ്ടിക്കുന്നതിലും വേഷവിധാനത്തിലും സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
കണ്ടു മടുത്ത പ്രമേയങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ ഫീനിക്‌സ് പക്ഷിയായി പറന്നുയരാന്‍ ഈ സിനിമക്ക് കഴിയുന്നുണ്ട്.
ഗരുഡനില്‍ കാണിച്ച കയ്യടക്കം ഫീനിക്‌സിലും തുടരാന്‍ തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ടെന്ന് സിസംശയം പറയാം.