പണിമുടക്കില്‍ പങ്കെടുക്കാത്ത പ്രവര്‍ത്തകന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ ഭീഷണിയും തെറിയും.

ചെമ്പന്തൊട്ടി: പണിമുടക്കില്‍ പങ്കെടുക്കാത്തതിന് മൃഗാസ്പത്രി അറ്റന്‍ഡര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ വക ഭീഷണിയും തെറിവിളിയും.

ചെമ്പന്തൊട്ടി മൃഗാസ്പത്രിയിലെ അറ്റന്‍ഡര്‍ ഷാജഹാനെയാണ് തെറിവിളിച്ചത്.

നായിന്റെ മോനേ അടിച്ച് നിന്റെ കാല് തല്ലിയൊടിക്കും എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് ഷാജഹാന്‍ പറയുന്നു.

നിനക്ക് ജോലി വാങ്ങിത്തന്നത് നമ്മളല്ലേ-നീ കണ്ടിരുന്നോ എന്നും ഭീഷണിമുഴക്കുന്നുണ്ട്.

ഷാജഹാന്‍ ജോയിന്റ് കൗണ്‍സില്‍ അംഗമാണ്.

ഒപ്പിട്ടുപോയി എന്ന് സൗഹാര്‍ദ്ദത്തില്‍ ഷാജഹാന്‍ പറഞ്ഞപ്പോഴാണ് ജില്ലാ സെക്രട്ടെറി റോയി ജോസഫ് ഭീഷണിമുഴക്കിയത്.

ഭീഷണിയുടെ ഓഡിയോക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പടരുകയാണ്.