സയന്‍സ് ഗ്രൂപ്പില്‍ മാനേജ്‌മെന്റ് സീറ്റുകള്‍ക്ക് വേണ്ടി ഉന്നതരുടെ ശുപാര്‍ശ.
തളിപ്പറമ്പ്: പ്ലസ് വണ്‍ അലോട്ട്‌മെന്റ് പുറത്തുവന്നതോടെ സയന്‍സ് ഗ്രൂപ്പില്‍ മാനേജ്‌മെന്റ് പ്രവേശനത്തിനായി നെട്ടോട്ടം തുടങ്ങി.
തളിപ്പറമ്പിലെ പല രാഷ്ട്രീയനേതാക്കന്‍മാരും തങ്ങളുടെ മക്കള്‍ക്കും മരുമക്കള്‍ക്കും മാനേജ്‌മെന്റ് സീറ്റില്‍ സയന്‍സ് ഗ്രൂപ്പ് ലഭിക്കാന്‍ വിവിധ എയിഡസ് സ്‌ക്കൂള്‍ മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ടുവരികയാണ്.
എം.പിമാരും മന്ത്രിമാരും വരെയാണ് സീറ്റുകള്‍ക്കായി വിളിക്കുന്നതത്രേ.
എന്നാല്‍ സീറ്റ് കൊടുക്കാന്‍ ഒരു നിര്‍വ്വാഹവുമില്ലെന്ന നിസ്സഹായായാവസ്ഥയിലാണ് മാനേജ്‌മെന്റുകള്‍. ഡിവിഷന്‍ വര്‍ദ്ധിപ്പിച്ചു തന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍.
രാഷ്ട്രീയത്തിലെ പല ഉന്നതരും സീറ്റകള്‍ക്ക് വേണ്ടി ശുപാര്‍ശ നടത്തുന്നതായി മാനേജ്‌മെന്റികള്‍ പറയുന്നു. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കുട്ടികള്‍ക്ക് പോലും നല്‍കാന്‍ സയന്‍സ് സീറ്റുകളില്ലെന്ന് മാനേജ്‌മെന്റുകള്‍ പറയുന്നു. പലരും തങ്ങളുടെ മക്കളെ തമിഴ്‌നാട്ടിലേക്കും മംഗലാപുരത്തേക്കും അയക്കാനുള്ള ആലോചനകളിലാണ്.