തുണിപൊക്കി-തെക്കന്‍ റിജോയ്ക്ക് 2 വര്‍ഷം തടവും 10,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: മദ്രസയില്‍ പോയി മടങ്ങുകയായിരുന്ന 11 കാരിക്ക് നേരെ ഉടുതുണി പൊക്കിക്കാണിക്കുകയും ലൈംഗികാവയവം കൈയില്‍ പിടിച്ച് കാണിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്ത യുവാവിന് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ.
പിലാത്തറ സി.എം.നഗറിലെ തെക്കന്‍ റിജോയെയാണ്(24) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്.
2019 ഫെബ്രുവരി 10 ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം.
അന്നത്തെ പരിയാരം എസ്.ഐ വി.ആര്‍.വിനീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്.ഐ ടി.എം നിധീഷാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക്
പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.