പതിമൂന്നുകാരിയെ പ്രാകൃതമായി ശല്യപ്പെടുത്തിയ 65-കാരന്‍ പോക്‌സോ പ്രകാരം റിമാന്‍ഡില്‍.

തളിപ്പറമ്പ്: ബസില്‍ മാതാവിനോടൊപ്പം യാത്രചെയ്യുകയായിരുന്ന 13-കാരിയെ പ്രാകൃതമായ രീതിയില്‍ ശല്യപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി പോക്‌സോ പ്രകാരം റിമാന്‍ഡിലായി.

കന്യാകുമാരി മാര്‍ത്താണ്ഡം തൃക്കളക്കോട് പൂത്തൂര്‍ ഹൗസില്‍ എം.ആന്റണിയെയാണ്(65)തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്.

നിര്‍മ്മാണതൊഴിലാളിയായ ഇയാള്‍ പൂവ്വം ശ്രീമാന്യമംഗത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.

24 ന് രാത്രി എട്ടോടെ തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് പോകുകയായിരുന്ന ബസില്‍ വെച്ചാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത്.