അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയും

തളിപ്പറമ്പ്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ.

വയക്കര പൊന്നംവയലിലെ ഇലവുങ്കല്‍ ഇ.ആര്‍.സന്ദീപിനെയാണ്(41)
(41)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്.

2014 ജൂണ്‍ 13 ന് ഉച്ചക്ക് ശേഷം 2.20 നും 3.30 നും ഇടയിലായിരുന്നു സംഭവം.

സ്‌കൂളിന് സമീപത്തുനിന്നും പെണ്‍കുട്ടിയെ ജീപ്പിന്റെ മുന്‍സീറ്റില്‍ കയറ്റിയ പ്രതി വയക്കര വങ്ങാട് എന്ന സ്ഥലത്തെത്തിയപ്പോള്‍

ശരീരഭാഗത്ത് കടന്നുപിടിക്കുകയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പെണ്‍കുട്ടിക്ക് ജീപ്പില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അന്നത്തെ പെരിങ്ങോം എസ്.ഐ പി.ബി.സജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.