ഗവര്‍ണ്ണറുടെ കോലം കത്തിച്ച് പ്രതിഷേധം

കുറുമാത്തൂര്‍: ഗവര്‍ണറുടെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഎം കുറുമാത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനംവും പൊതുയോഗവും നടത്തി.

പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു.

പ്രതിഷേധ പൊതുയോഗം പി. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി കെ.വി.ബാലകൃഷ്ണന്‍ കരിമ്പം, കെ.സി.സുമിത്രന്‍, ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ ടി.ടി.സുനില്‍കുമാര്‍, പാച്ചേനി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.