ബദല്‍ ചിന്തകള്‍ കേരളത്തില്‍ നിന്ന് മാത്രം-മറിയം ധാവ്‌ളെ.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ സ്ത്രീ ജനസംഖ്യയിലെ 64 ശതമാനത്തോളം സ്ത്രീകള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അംഗങ്ങളാണെന്നത് അഭിമാനകരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജന.സെക്രട്ടറി മറിയം ധാവ്‌ളെ.

ഇന്ത്യയില്‍ കേരളം മാത്രമാണ് വ്യത്യസ്തമായ ബദല്‍ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഏഴാംമൈല്‍ ഹജ്മുസ് ടവറിലെ കെ.എന്‍.ശാരദാമ്മ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പി.കെ.ശ്രീമതി ടീച്ചര്‍, കെ.കെ.ശൈലജ ടീച്ചര്‍, എം.പത്മാവതി, സി.എസ്.സുജാത, എന്‍.സുകന്യ, എം.ജി.മീനാംബിക, എം.വി.സരള, എം.സുമതി, പി.പി.ദിവ്യ, രുഗ്മിണി സുബ്രഹ്മണ്യം, പി.എസ്.സുബൈദ എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ കെ.സന്തോഷ് സ്വാഗതം പറഞ്ഞു.

പതിനെട്ട് ഏരിയകളില്‍ നിന്ന് ഏഴ് ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 350 പ്രതിനിധികളും അറുപത്തിരണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 412 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

നാളെ വൈകുന്നേരം കാക്കാത്തോട് ബസ്സ്റ്റാന്റിലെ വി.വി.സരോജിനി നഗറില്‍ പൊതുസമ്മേളനം നടക്കും.

തൃച്ഛംബരം, ചിറവക്ക്, മന്ന എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് പതിനായിരം നഗരിയില്‍ എത്തിച്ചേരും.