മെയിന്‍ റോഡില്‍ തടസം സൃഷ്ടിച്ച തെരുവ് കച്ചവടക്കാരനെതിരെ കേസ്.
തളിപ്പറമ്പ്: കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച തെരുവ് കച്ചവടക്കാരനെതിരെ പോലീസ് കേസെടുത്തു.
ഞാറ്റുവയല്‍ ഖദീജ മന്‍സിലില്‍ മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് കേസ്.
ഇന്നലെ വൈകുന്നേരം മൂന്നിന് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് മെയിന്‍ റോഡില്‍
ബി.എം.വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ പബ്ലിക്ക് റോഡില്‍ തടസം സൃഷ്ടിച്ചതായി കണ്ടത്.
ഈ ഭാഗത്ത് വ്യാപകമായി റോഡ് കയ്യേറി തെരുവ്കച്ചവടം നടത്തിവരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.