ഞണ്ണമല ക്വാറിയിലേക്ക് ആഗസ്റ്റ് 11 ന് ആയിരങ്ങളുടെ പ്രതിഷേധ മാര്‍ച്ച്.
ചെമ്പന്തൊട്ടി: ഞണ്ണമല ക്വാറിയിലേക്ക് ആഗസ്റ്റ് 11 ന് ആയിരങ്ങളുടെ പ്രതിഷേധ മാര്‍ച്ച്.
ചെമ്പന്തൊട്ടിയിലെയും പരിസര പ്രദേശങ്ങളിലേയും നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ഭീഷണിയായ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ ഞണ്ണമലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ അതിശക്തമായ ജനവികാരമാണ് രൂപപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച്ച 2 മണിക്ക് സ്ത്രീകളടക്കം ആയിരകണക്കിന് ചെമ്പന്തൊട്ടി നിവാസികള്‍ മാര്‍ച്ചില്‍ പപങ്കെടുക്കും.
ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന വികാരി മുഖ്യ രക്ഷാധികാരിയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ രക്ഷാധികാരിമാരായും വിവിധ സംഘടനാ നേതാക്കള്‍ ഭാരവാഹികളായും രുപീകരിച്ച ക്വാറി വിരുദ്ധ ജനകീയ സമിതി മാര്‍ച്ചിന് നേതൃത്വം നല്‍കും.
മുനിസ്സിപ്പാലിറ്റി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നല്‍കും.
നടപടിയുണ്ടായില്ലങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജനകീയ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.