തളിപ്പറമ്പ് നഗരസഭ ബഡ്‌സ് സ്‌ക്കൂള്‍ ഉദ്ഘാടനം 12 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ബഡ്‌സ് സ്‌ക്കൂള്‍ ഉദ്ഘാടനം 12 ന് നടക്കും.

രാവിലെ 10.30 ന് വട്ടപ്പാറയില്‍ എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും.

നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിക്കും.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം.കെ.ഷബിത, കെ.പി.ഖദീജ, പി.റജില, പി.പി.മുഹമ്മദ്‌നിസാര്‍, കെ.നബാസബീവി, വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ്, ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍ എന്നിവര്‍ പ്രസംഗിക്കും.

മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 22 കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കുന്നത്.

പ്രതിവര്‍ഷം 25 ലക്ഷം രൂപയാണ് ബഡ്‌സ് സ്‌ക്കൂളിന്റെ പ്രവര്‍ത്തന ചെലവ് കണക്കാക്കുന്നത്.

ഇത് പൂര്‍ണമായും നഗരസഭയാണ് വഹിക്കുക. പ്രത്യേക പരിശീലനം നേടിയ രണ്ട് അധ്യാപികമാര്‍, രണ്ട് ആയമാര്‍ ഒരു പാചകക്കാരി എന്നിവരെ നഗരസഭ ബഡ്‌സ് സ്‌ക്കൂളിന്റെ പ്രവര്‍ത്തനത്തിനായി നിയമിച്ചിട്ടുണ്ട്.

24 സീറ്റുകളുള്ള ബസും പഠിതാക്കളെ എത്തിക്കാനായി നഗരസഭ ഏര്‍പ്പെടുത്തും.

18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കുക.