മയക്കുമരുന്നുകള്‍ക്കെതിരെ നടപടി ഊര്‍ജ്ജിതം തളിപ്പറമ്പില്‍ 12 മുന്‍ കുറ്റവാളികള്‍ കസ്റ്റഡിയില്‍

തളിപ്പറമ്പ്: മയക്കുമരുന്നുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസ് നടപടികള്‍ ശക്തമാക്കി.

ഇന്ന് 12 മുന്‍ കുറ്റവാളികളെ പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി.

എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്.

രാത്രിയിലും നടപടി ഊര്‍ജ്ജിതപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.