തളിപ്പറമ്പിലെ യൂത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രജീഷ് കൃഷ്ണന്‍
തളിപ്പറമ്പ്: പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹിയായ പ്രജീഷിന് ജില്ലാ കമ്മറ്റി പുതിയ ചുമതല നല്‍കിയിരിക്കയാണ്.
കെ.എസ്.യു തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റായി നേതൃനിരയിലേക്ക് വന്ന ഇദ്ദേഹം നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയിലെ അംഗം കൂടിയാണ്.
മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ മുന്‍ വൈസ് ചെയര്‍പേഴ്‌സനുമായ നമിത സുരേന്ദ്രന്‍ ഭാര്യയാണ്.