ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.
പയ്യന്നൂര്‍: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
കൊടക്കാട് വെള്ളച്ചാലിലെ എടച്ചേരി വീട്ടില്‍ എം.ദിവ്യയുടെ(35) പരാതിയിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ പെരളത്തെ വിനീഷിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
2023 മാര്‍ച്ച് 19 ന് വിവാഹിതരായ ഇരുവരും വെള്ളൂരിലെ ഭര്‍ത്താവിന്റെ വീട്ടിലും കൊഴുമ്മലിലെ വാടകവീട്ടിലുമായി താമസിച്ചുവരികയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 19 നും 20 നും കൊഴുമ്മലിലെ വീട്ടില്‍ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ദിവ്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.