പൊതുടാപ്പ് വീണ്ടും വന്നു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പ് പുന:സ്ഥാപിച്ചു.
നേരത്തെ താലൂക്ക് ആശുപത്രി മുതല്‍ ഇ.ടി.സി വരെ ഉണ്ടായിരുന്ന കുടിവെള്ള ടാപ്പുകളെല്ലാം ഒഴിവാക്കിയിരുന്നു.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും മാധ്യമപ്രവര്‍ത്തകനും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ കരിമ്പം.കെ.പി.രാജീവന്‍ മെയ്മാസത്തില്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെ പരാതി നല്‍കുകയും ചെയ്തിരുന്നു.
വാട്ടര്‍ അതോറിറ്റി ഇക്കാര്യത്തില്‍ വ്യക്തമായ സമീപനം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജൂലായ് മാസത്തില്‍ രാജീവന്‍ വീണ്ടും പ്രശ്‌നം വികസനസമിതി മുമ്പാകെ ഉന്നയിച്ചിരുന്നു.
ടാപ്പ് എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ നഗരസഭാ അധികൃതരും വാട്ടര്‍ അതോറിറ്റിയും സംയുക്ത പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ആഗസ്ത് ആദ്യത്തെ ആഴ്ച്ചയില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി പൊതു ടാപ്പ് സ്ഥാപിക്കുകയും ചെയ്തു.