മകന്റെ വിവാഹം നടക്കാത്ത വിഷമം മാതാവ് തീകൊളുത്തി മരിച്ചു.

പരിയാരം: മകന്റെ വിവാഹം നടക്കാത്തതിന്‍ മനംനൊന്ത് മാതാവ് തീകൊളുത്തി മരിച്ചു.

നടുവില്‍ കനകക്കുന്ന് കവരപ്ലാവിലെ പറക്കുന്നത്തുകുടി അഗസ്തിയുടെ ഭാര്യ റോസി എന്ന അല്‍ഫോന്‍സയാണ്(64) മരണപ്പെട്ടത്.

ഇന്നലെ രാവിലെ 11.30 ന് വീട്ടില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ റോസിയെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍

ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് രാവിലെ ഏഴോടെ മരണപ്പെട്ടു.

മക്കള്‍: പ്രസീത്, പ്രിന്‍സി.

മരുമകന്‍: ജോജി ജോണ്‍.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് കനകക്കുന്ന് കരുണാമയനായ ഈശോയുടെ പള്ളി സെമിത്തേരിയില്‍.

മകന്റെ വിവാഹം നടക്കാത്തതിന്റെ വിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കുടിയാന്‍മല പോലീസ് പറഞ്ഞു.