റാഗിംഗ്: വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

പരിയാരം: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

സെപ്തംബര്‍ 23ന് കാരക്കുണ്ട് എംഎം കോളേജിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ടി.കെ മുഹമ്മദിനെ കോളേജിന് സമീപത്തെ തവളക്കുളം എന്ന സ്ഥലത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് മൂന്നാം വര്‍ഷ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഫവാസ്, കെ.പി ഷനാദ്, മൂന്നാം വര്‍ഷ ബികോം സിഎ വിദ്യാര്‍ത്ഥിയായ കെ.പി മുഹമ്മദ് ആസിഫ്, മൂന്നാം വര്‍ഷ ബിബിഎ ടിടിഎം വിദ്യാര്‍ത്ഥിയായ മുഹമ്മദ് റാസി എന്നി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുഹമ്മദിനെ മര്‍ദ്ദിച്ചതായാണ് പരാതി.

ബൈക്കും കൊണ്ട് കോളേജില്‍ വരുന്നു എന്ന കാരണത്താല്‍ ആണ് മുഹമ്മദിനെ വടി ഉപയോഗിച്ചും മറ്റും ഭീകരമായി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകുകയും ചെയ്തതായി കോളേജ് പ്രിന്‍സിപ്പല്‍ ഹാജരാക്കിയ എംഎം കോളേജ് ആന്റി റാഗിഗ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പരിയാരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.ഇവരെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടാണ് ഉള്ളത്