മണ്‍കൂനമാറ്റി-ടാര്‍ചെയ്തു- കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.
തളിപ്പറമ്പ്: ഒടുവില്‍ സംസ്ഥാനപാതയിലെ മണ്‍കൂന മാറ്റി റോഡ് ടാര്‍ ചെയ്തു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌പൊട്ടി റോഡ് തകര്‍ന്നത്.
ഇത് നന്നാക്കിയ വാട്ടര്‍ അതോറിര്‌റി കരാറുകാരന്‍ റോഡില്‍ ജില്ലയിലും സിമന്റ്കട്ടകളും ഉള്‍പ്പടെ കൂനകൂട്ടിവെച്ച് സ്ഥലംവിടുകയായിരുന്നു.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മണ്‍കൂന മാറ്റി ഇത് ടാര്‍ ചെയ്തത്.