റോഡ് ഞങ്ങള്‍ക്ക് ചരക്കിറക്കാനാണ്, എന്നിട്ട് പോയാല്‍ മതി കെട്ടോ-ഹ ഹ ഹ
തളിപ്പറമ്പ്: ഓണത്തിരക്കിനിടയില്‍ മെയിന്‍ റോഡില്‍ വാഹനം തടഞ്ഞ് ചരക്കിറക്കല്‍.
ഇന്നലെ രാവിലെയാണ് ഏറെ നേരം റോഡ് ഗതാഗതം തടസപ്പെട്ടത്. രണ്ടു വരിയില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത റോഡില്‍ ചരക്കിറക്കല്‍ കൂടിയായതോടെ വാഹനയാത്രികര്‍ വലഞ്ഞു.
ഈ ഭാഗത്ത് ഒരു വരിയില്‍ മാത്രമേ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയുള്ളൂവെങ്കിലും പോലീസിന്റെ സാന്നിധ്യം എവിടെയും ഇല്ലാത്തതിനാല്‍ തോന്നിയപോലെയാണ് കാര്യങ്ങള്‍.
സാധാരണ ഓണത്തിരക്കില്‍ ഗതാഗത തടസം ഒഴിവാക്കനായി കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ടെങ്കിലും ഇത്തവണ പോലീസുകാരുടെ പൊടിപോലും മെയിന്‍ റോഡില്‍ കണ്ടില്ല.
മാര്‍ക്കറ്റ് ഭാഗത്തേക്കുള്ള മെയിന്‍ റോഡ് പൂര്‍ണമായും ചരക്കുവാഹനങ്ങള്‍ കയ്യടക്കിയെങ്കിലും ന്യൂസ് കോര്‍ണര്‍ മുതല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ വരെയുള്ള ഭാഗത്ത് ഗതാഗതതടസം കുറവായിരുന്നു.
എന്നാലിപ്പോള്‍ ഈ ഭാഗത്തും ചരക്കിറക്കലും ഗതാഗതകുരുക്കും പതിവായിരിക്കയാണ്. തിരക്കേറിയ സമയത്തെ ചരക്കിറക്കല്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.