പിലാത്തറ റോട്ടറി ക്ലബ്ബ-ആര്‍ച്ചി കൈറ്റ്‌സ് സംയുക്ത സംരംഭം ഫ്രീഡം സ്‌കോളര്‍ഷിപ്പിലൂടെ തൊഴില്‍ പരിശീലനം നല്‍കുന്നു.
പിലാത്തറ: പിലാത്തറ റോട്ടറി ക്ലബ്ബ് ഫ്രീഡം സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു.
2024 സ്വാതന്ത്ര്യദിനം വികസിത് ഭാരത് എന്ന തീമില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ തേടുന്നവര്‍ക്ക് പരിശീലനവും ലക്ഷ്യബോധവും നല്‍കാനുദ്ദേശിച്ചാണ് പരിപാടി നടപ്പിലാക്കുന്നതെന്ന് റോട്ടറി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പിലാത്തറ ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എജുക്കേഷന്റെ സഹകരണത്തോടെയാണ് 10 വിദ്യാര്‍ത്ഥികള്‍ക്ക് ജോബ് സ്‌കില്‍ ട്രെയിനിംഗ് ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട് എന്ന കോഴ്‌സില്‍ സ്‌കോളര്‍ഷിപ്പോടെ പരിശീലനം നല്‍കുന്നത്.
പ്ലസ് ടു, ഡിഗ്രി, ബിടെക് തുടങ്ങിയ കോഴ്സുകള്‍ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത് ഉപരിപഠനത്തിനുശേഷം മികച്ച ഒരു ജോലിയാണ്. അക്കാദമിക് പഠനത്തിന് ശേഷം ഏതെങ്കിലും വികയത്തിലുള്ള കമ്പ്യൂട്ടര്‍ പഠനത്തിലൂടെ മാത്രമേ ഏതു മേഖലയിലും ഇന്ന് ജോലി അവസരമുള്ളൂ.
കമ്പ്യൂട്ടര്‍ പഠന കാലയളവില്‍ ഇന്റര്‍വ്യൂ സ്‌കില്‍ വ്യക്തിത്വ വികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നിരന്തര പരിശീലനവും പാര്‍ട്ട് ടൈം തൊഴിലും നല്‍ക്കി കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ് ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എജുക്കേഷന്‍ & ഓണ്‍ലൈന്‍ ബിസിനസ്സ് സൊല്യൂഷന്‍ പിലാത്തറ.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281016662, 04972802790 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വാര്‍ത്താ സമ്മേളനത്തില്‍ സി.കെ.പത്മനാഭന്‍, കെ.അരവിന്ദാക്ഷന്‍, കെ.പി.ഷനില്‍, ബിന്ദു സുരേഷ് എന്നിവര്‍ പങ്കെടുത്തു.