പറക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം-യാത്രക്കാരനായ യുവാവിന്റെ പേരില്‍ കേസ്.
മട്ടന്നൂര്‍: വിമാനസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ പെരുമാറിയ യാത്രക്കാരനെതിരെ കേസ്.
കാസര്‍ഗോഡ് മുളിയാര്‍ ബോവിക്കാനത്തെ അമ്മങ്കോട് വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ സുധീഷ് തുളിച്ചേരിയുടെ (29)പേരിലാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് കേസടെുത്തത്.
ഇന്നലെ രാവിലെ 11.30 ന് ദമാമില്‍ നിന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്ക് വരികയായിരുന്ന IX-372നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പുറത്തേക്ക് തുറക്കുന്ന വാതിലിന്റെ ഹുക്കില്‍ പിടിച്ച് വിമാനസുരക്ഷയെ അപകടപ്പെടുത്തുന്ന വിധത്തില്‍ പെരുമാറിയതിനാണ് കേസ്.
വിമാനം ലാന്റ് ചെയ്ത ഉടന്‍ തന്നെ എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ സുരക്ഷാവിഭാഗം അസോസിയേറ്റ് മാനേജര്‍ ഡെന്നിജോസഫ് ഇത് സംബന്ധിച്ച് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലം നല്‍കിയ പരാതി പ്രകാരമാണ് കേസ്.