142 കിലോ ചന്ദനം പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോഗ്രാം ചന്ദനം കണ്ണൂര്‍ തോട്ടടയില്‍ പോലീസ് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍.

തൃശൂര്‍ മുള്ളൂര്‍ സ്വദേശി മുഹമ്മദ് സുഫൈല്‍, കാസര്‍ഗോഡ് കുണ്ടംകുഴിയിലെ സിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി എടക്കാട് പോലീസ് നടത്തിയപരിശോധനയിലാണ് ചന്ദനമരം പിടികൂടിയത്.

ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ച കെ.എല്‍-13 എ.ജി-5038 വെള്ള ഇന്നോവ കാറിലാണ് ചെത്തി വൃത്തയാക്കാതെ കഷണങ്ങളാക്കിയ ചന്ദനമുട്ടികള്‍ കടത്തിയത്.