ഷൂസിട്ട് വന്നാല്‍ നെഞ്ചത്ത് ചവിട്ട്-പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജില്‍ റാഗിംഗ്-എട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്.
പരിയാരം: ഷൂസ് ധരിക്കരുത്, താടിവടിക്കണം, ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഇടരുത്- ഒന്നാംവര്‍ഷക്കാര്‍ക്ക് പിലാത്തറ സെന്റ് ജോസഫ്‌സ് രോളേജിലെ സീനിയര്‍മാര്‍ നല്‍കുന്ന അച്ചടക്ക ചട്ടങ്ങളാണിവ.
നിരന്തര പീഢനത്തില്‍ മനംമടുത്ത് ചോദ്യം ചെയ്ത ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.
പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലാണ് റാഗിഗിനെ ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്.
പിലാത്തറ ഭാരത് റോഡ് തഖ്വ മസ്ജിദിന് സമീപത്തെ മുഹമ്മദ് മുഹ്‌സിനാണ് പരിക്കേറ്റത്.
സംഭവത്തില്‍ എട്ട് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേരം 3.45 നായിരുന്നു സംഭവം. ഷൂസ് ധരിച്ച് വന്നതില്‍ പ്രകോപിതരായി ഒരുസംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നെഞ്ചത്ത് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു.
കുറേ നാളുകളായി ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥികളെ പലവിധത്തില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് മുഹ്‌സിന്‍ പറഞ്ഞു.
ഒന്നാം വര്‍ഷം ബികോം ഫിനാന്‍സിന് പഠിക്കുകയാണ് മുഹ്‌സിന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ കെ.കെ.മുഹമ്മദ്, ദില്‍ഷാന്‍, അദില്‍, അതിനാല്‍ അബ്ദുള്ള, അന്‍സില്‍, ജാസിം, സമീഹ്, ജസീം എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
ഭയം കൊണ്ടാണ് വിവരം ആരോടും പറയാതിരുന്നതത്രേ. പ്രശ്‌നം കോളേജ് മാനേജ്‌മെന്റ് അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും ഇന്ന് ചേരുന്ന മാനേജ്‌മെന്റ് കമ്മറ്റിയുടെയും
അച്ചടക്കസമിതിയുടെയും യോഗം പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും വൈസ് പ്രിന്‍സിപ്പാളും കോളേജ് മാനേജരുമായ ഫാ.ജോണ്‍സണ്‍ പറഞ്ഞു.