ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം-24,25,26 തീയതികളില്‍ തളിപ്പറമ്പില്‍
തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ വിളംബരഘോഷയാത്ര നടന്നു.
24, 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിനായി നടന്ന വിളംബരഘോഷയാത്രക്ക് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, കെ.നാരായണന്‍, സി.എം.കൃഷ്ണന്‍, കെ.എം.ലത്തീഫ്, ടി.ലത എന്നിവര്‍ നേതൃത്വം നല്‍കി.
സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നാളെകുറുമാത്തൂര്‍ പൊക്കുണ്ടില്‍ നവകേരള നിര്‍മ്മിതിയില്‍ കുടുംബശ്രീയുടെ പങ്ക് എന്ന വിഷയ ത്തിലുള്ള സെമിനാര്‍ ഡോ: ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും.
ധര്‍മ്മശാലയില്‍ സമരപഥത്തിലെ പെണ്‍പെരുമ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും.
ഇരുപത്തിമൂന്നിന് ഞായറാഴ്ച പരിയാരം ചിതപ്പിലെപൊയില്‍ നടക്കുന്ന ലഹരി ജീവിതം തന്നെ എന്ന സെമിനാര്‍ കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനം ഇരുപത്തിയഞ്ചിന് രാവിലെ പത്ത് മണിക്ക് ഏഴാംമൈലിലെ കെ.ശാരദാമ്മ നഗറില്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ ഉദ്ഘാടനം ചെയ്യും.
പതിനെട്ട് ഏരിയകളില്‍ നിന്ന് ഏഴ് ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 350 പ്രതിനിധികളും അറുപത്തിരണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 412 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇരുപത്തിയാറിന് ബുധനാഴ്ച കാക്കാത്തോട് ബസ്സ്റ്റാന്റിലെ വി.വി.സരോജിനി നഗറില്‍ പൊതുസമ്മേളനം നടക്കും.
തൃച്ഛംബരം, ചിറവക്ക്, മന്ന എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് പതിനായിരം മഹിളകള്‍ പങ്കെടുത്തുകൊണ്ടുള്ള പ്രകടനം പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ബക്കളത്തെ കെ.ജാനകി ടീച്ചര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരം കരിവെള്ളൂരിലെ വി.വി സരോജിനി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊണ്ടുവരും.
ഇരുപത്തിനാലിന് തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും.