സതീശന്‍ പാച്ചേനി സ്മാരക സ്തൂപം 29-ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അനാച്ഛാദനം ചെയ്യും.

പരിയാരം:സതീശന്‍ പാച്ചേനി സ്മാരക സ്തൂപ സമര്‍പ്പണവും അനുസ്മരണസമ്മേളനവും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ 29 – ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പാച്ചേനിയില്‍ ഉദ്ഘാടനം ചെയ്യും.

ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും.

സതീശന്‍ പാച്ചേനിയുടെ സ്മാരകസ്തൂപം പണിയുന്നതിന് പാച്ചേനി പള്ളിക്കല്‍ ഇല്ലംവക സ്ഥലം പി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് ദാനമായി നല്‍കുകയായിരുന്നു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി.സജീവന്‍ ചെയര്‍മാനായും മണ്ഡലം സെക്രട്ടറി പി.വിനോദ് കണ്‍വീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ട് ലക്ഷം രൂപ ചെലവില്‍ സ്തൂപം നിര്‍മ്മിച്ചത്.