തെരുവ് നായക്ക് രണ്ടാംജന്‍മം-

തളിപ്പറമ്പ്: കിണറില്‍ അകപ്പെട്ട തെരുവ്പട്ടിക്ക് യുവാക്കള്‍ രക്ഷകരായി.

കഴിഞ്ഞ ദിവസമാണ് മാന്തംകുണ്ടിലെ വെള്ളമുള്ള കിണറില്‍ അകപ്പെട്ട് തെരുവ്‌നായ അവശനിലയിലായിരുന്നു.

മാന്തംകുണ്ടിലെ സിപി.എം പ്രവര്‍ത്തകരായ സനല്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ഏണിവെച്ച് കിണറിലിറങ്ങി

നായയെ സുരക്ഷിതമായി ഏണിയില്‍ കെട്ടി പുറത്തെത്തിച്ചത്.