വിനയകൃഷ്ണന്‍ കിണറില്‍ വീണു പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷകരായി.

വെള്ളരിക്കുണ്ട്: കിണറില്‍ വീണ യുവാവിനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.

വെള്ളരിക്കുണ്ട് പുന്നക്കാട്ടെ കൂട്ടക്കുളം വീട്ടില്‍ വിനയകൃഷ്ണനാണ്(27) കിണറില്‍ വീണത്.

ഇന്ന് പലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.

സ്വന്തം വീട്ടുവളപ്പിലെ ആള്‍മറയില്ലാത്തതും അടിഭാഗത്ത് പാറയും നിറഞ്ഞ പൊട്ടക്കിണറിലാണ് വിനയകൃഷ്ണന്‍ വീണത്.

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം ലില്ലിക്കുട്ടി മൂലേത്തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു

. പെരിങ്ങോത്തുനിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.ശശിധരന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ എ.രാമകൃഷ്ണന്‍ 25 അടി ആഴമുള്ള കിണറില്‍ ഇറങ്ങിയാണ് വിനയകൃഷ്ണനെ രക്ഷപ്പെടുത്തിയത്.

സേനാംഗങ്ങളായ എം.ജയേഷ്‌കുമാര്‍, ഐ.ഷാജീവ്, എം.വി.റിജിന്‍, വി.എന്‍.രവീന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

നാട്ടുകാര്‍ നേരത്തെതന്നെ 108 ആംബുലന്‍സ് വിളിച്ചുവരുത്തിയതിനാല്‍ തലയിലും കാലുകള്‍ക്കും പരിക്കേറ്റ വിനയകൃഷ്ണനെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു.

പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.