റൂറല്‍ പോലീസ് മേധാവി ആര്‍.മഹേഷിന് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിന്നും സ്ഥലംമാറി പോകുന്ന ജില്ലാ പോലീസ് മേധാവി ആര്‍. മഹേഷ് ഐപിഎസിന് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ് ഉപഹാര സമര്‍പ്പണം നടത്തി.

കെ പി എ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു.

കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍, തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍,

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് എന്നിവര്‍ സംസാരിച്ചു.

കെ പി ഒ എ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതവും കെ പി എ ജില്ലാ ജോ.സെക്രട്ടറി കെ.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.