ചൂരല്‍മലയില്‍ നടുവിലെ സേവാഭാരതി പ്രവര്‍ത്തകരും.

വയനാട്: വയനാട് ചൂരല്‍മല ദുരന്തഭൂമിയില്‍ സേവനനിരതരായി നടുവിലെ സേവാഭാരതി പ്രവര്‍ത്തകരും.

സേവാഭാരതി പയ്യന്നൂര്‍ ജില്ലാ ഘടകത്തിന്റെ കീഴില്‍ 20 പ്രവര്‍ത്തകര്‍കഴിഞ്ഞ 3 ദിവസമായി ഇവിടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

മണികണ്ഠന്‍ ഐവളപ്പില്‍, രാജീവന്‍ പാച്ചേനി, കെ.വി.സുമേഷ് എന്നിവരാണ് സേവാഭാരതി നടുവില്‍ യൂണിറ്റില്‍ നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ചൂരല്‍മലയിലും പരിസരങ്ങളിലും തിരച്ചില്‍ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ളത്